07 November 2025

AROMA ONAM 2025

അരോമ ഖത്തർ തുമാമ ഭാരത് ടേസ്റ്റ് റെസ്റ്റാറ്റാന്റിൽ വച്ച് നവംബർ 7 ന് ഓണാഘോഷം സംഘടിപ്പിച്ചു .പ്രസിഡന്റ് ഷംസുദീൻ ഇസ്മായിൽ അധ്യക്ഷൻ ആയ ചടങ്ങിൽ വേൾഡ് അരോമ റെപ്രെസന്ററ്റീവ് ഹുസ്സൈൻ പതുവന സ്വാഗതം ആശംസിച്ചു .
ഐസിബിഎഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാനും അരോമ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പറുമായ കെ വി ബോബൻ ഉദ്ഘാടനം നിർവഹിച്ചു . വേൾഡ് മലയാളീ കൗൺസിൽ വൈസ് പ്രസിഡന്റ് കാജൽ മൂസ , ANRIA പ്രസിഡന്റ് വിനോദ് , ജനറൽ സെക്രട്ടറി വിനായകൻ , പെരുമ്പാവൂർ അസോസിയേഷനെ പ്രതിനിധീകരിച്ചു സലീൽ സലാം ,എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് പ്രസംഗിച്ചു .
ആലുവയുടെ സ്വന്തം പാട്ടുകാരായ സഫീർ, ബിജു വി നായർ , ഷാനവാസ് , എന്നിവരുടെ ഗാനങ്ങളും അനന്യ , വൈഗ എന്നിവരുടെ ഡാൻസ് പ്രോഗ്രാം , അരോമ ഖത്തർ ന്റെ ലോഗോ നിമിഷ നേരം കൊണ്ട് വരച്ചു GRCC പ്രെസിഡന്റും ആർട്ടിസ്റ്റുമായ റോഷ്‌നി കൃഷ്ണൻ എന്നിവർ പരിപാടിക്ക് മാറ്റ് കൂട്ടി .
പ്രോഗ്രാം കോർഡിനേറ്റർമാരായ ഷെബി അബ്ദുൽസലാം , ബിജു നായർ , മുഹമ്മദ് ഷെബിൻ എന്നിവർ പരിപാടി നിയന്ത്രിച്ചു . അരോമ ഖത്തർ വൈസ് പ്രസിഡന്റ് നൗഷാദ് ഉളിയന്നൂർ , സെക്രട്ടറി മാരായ റിസ്‌വാൻ കരീം , സിയാദ് അലി , ഷനീർ ഇടശ്ശേരി , എക്സിക്യൂട്ടീവ് മെമ്പർമാരായ VSA റഹ്മാൻ , റഹ്മത്തുള്ള എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
അരോമ ഖത്തറിലെ അർഹതപ്പെട്ട താഴ്ന്ന വരുമാനക്കാർ ആയ ആളുകൾക്ക് 'അരോമ കെയർ' എന്ന പദ്ധതിയിലൂടെ 2026 ജനുവരി മുതൽ ഓരോ മാസവും 5 വീതം ആളുകൾക്ക് സ്പോൺസർ മാരുടെ സഹായത്തോടെ ഐസിബഫ് ന്റെ രണ്ടു വർഷത്തേക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അരോമ ഖത്തർ വെൽഫയർ സെക്രട്ടറി റാഫി എടത്തല അറിയിച്ചു .അരോമ ഖത്തർ ട്രഷറർ അൻഷാദ് ആലുവ നന്ദി അറിയിച്ചു .വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ ആരംഭിച്ച ചടങ്ങിൽ നൂറുകണക്കിന് ആലുവക്കാർ പങ്കെടുത്തു .വൈകിട്ട് 5 മണിയോടെ ചടങ്ങ് അവസാനിപ്പിച്ചു .ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പുതിയ തലമുറക്ക്‌ നമ്മൾ പകർന്നു കൊടുക്കേണ്ട സന്ദേശത്തെക്കുറിച്ചും അവതാരകയായ ശ്രീമ പിള്ള സംസാരിച്ചു .